ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന മോബ് ലിഞ്ചിംഗ് അഥവാ ആള്‍കൂട്ട ആക്രമണങ്ങള്‍ കണ്ട് അപലപിക്കുന്ന മലയാളികള്‍, സാംസ്കാരികമായി നാം ഏറെ മുന്നിലാണ് എന്ന് വീമ്പുപറയാന് ഒട്ടും മടി ഇല്ലാത്തവരാണ്. എന്നാല്‍ തങ്ങളുടെ സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന സംഘടിതമായ ആക്രമണങ്ങള്‍, സൈബര്‍ ബുള്ളിയിംഗ് ഇവയെല്ലാം എത്രമാത്രം അപരിഷ്ക്രിതമാണ് എന്ന് നാം അംഗീകരിക്കേണ്ടതുണ്ട്. എന്തിനെന്ന് പോലും അറിയാതെ വ്യക്തിത്വമോ, വീക്ഷണമോ ഇല്ലാതെ ആള്‍ക്കൂട്ടങ്ങളുടെ പുറകെ കൂടി, അവിടെ ഉരുത്തിരിയുന്ന മോബ് മെന്റാലിറ്റിയുടെ പിന്‍ബലത്തില്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ ലിജോ ജോസ് പല്ലിശ്ശെരിയുടെ ജെല്ലിക്കെട്ട് എന്ന സിനിമയുടെ ക്ലൈമാക്സിനെ ഓര്‍മപ്പെടുത്തുന്നതാണ്. ഏതൊരു വിഷയം കിട്ടിയാലും,...